മലയാളത്തില്‍ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്നതിനു Qt - framework ആണ് ഇവിടെ ഉപയോഗിക്കുന്നത്. Qt -ഇല്‍ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കാന്‍ താരതമ്യേന എളുപ്പമാണ്. മലയാളം കാണാന്‍ മലയാളം ഫോണ്ടുകള്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതുണ്ട്. Qt യൂണികോഡ് എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനാല്‍ മലയാളം അടങ്ങുന്ന കുറെ ഇന്ത്യന്‍ ഭാഷകള്‍ Qt ഇല്‍ ഉപയോഗിക്കാം. Qt ഉപയോഗിച്ച് സ്വന്തമയി മലയാളം സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുകയോ, ഇംഗ്ലീഷില്‍ ഉള്ള അപ്ലിക്കേഷന്‍ മലയാളത്തിലേക്ക് ഭാഷാമാറ്റം ചെയ്യുകയോ ചെയ്യാവുന്നതാണ്. Opentechlab (ഇംഗ്ലീഷ്) ഇല്‍ ഇത് എങ്ങനെയാണെന്ന് ഇംഗ്ലീഷില്‍ വിവരിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍, അത് മലയാളത്തിലേക്ക് ഭാഷാമാറ്റം ചെയ്തിട്ടില്ല. മലയാളത്തില്‍ ഇല്ലാത്ത സാങ്കേതിക പദങ്ങള്‍ കൂടുതല്‍ ഉള്ളതിനാലാണ് ഭാഷാമാറ്റം ചെയ്യാത്തത്.
No comments:
Post a Comment