കൃത്രിമ ബുദ്ധി (Artificial Intelligence) എന്ന ശാസ്ത്രശാഖ ഇപ്പോഴാണ് ഒന്ന് പച്ച പിടിക്കാന്‍ തുടങ്ങിയതെങ്ങിലും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ ശാസ്ത്രശാഖയ്ക്ക്. അശാന്താരായ പല അന്വേഷകരും 'ബുദ്ധിയുള്ള യന്ത്രങ്ങള്‍' സൃഷ്ടിക്കുവാന്‍ മരണം വരെ ശ്രമിച്ചിരുന്നതായി ചരിത്രം പറയുന്നു. മനുഷ്യരെപ്പോലെ ചിന്തിക്കുന്ന യന്ത്രങ്ങള്‍ - അതായിരുന്നു അവരുടെ സ്വപ്നം. അതെല്ലാം ഇപ്പോഴും ഒരു സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു. ഭാവിയിലേക്ക് നൂറ്റാണ്ടുകള്‍ സഞ്ചരിച്ചു സ്വപ്നം കണ്ടിരുന്ന അത്തരം ചില ശാസ്ത്രജ്ഞരെയും അവരുടെ സംഭാവനകളുമാണ് ഇവിടെ പരിചയപ്പെടുന്നത്.
'വാള്‍ടറുടെ ആമ' ((Walter's turtle) എന്ന ചെറു കളിപ്പാട്ടം നിര്‍മിച്ചപ്പോള്‍ ഗ്രേ വാള്‍ടര്‍ എന്ന ആ ശാസ്ത്രജ്ഞന്‍ അതിനെ വിളിച്ചത് 'Machina Speculatrix' എന്നായിരുന്നു. ട്രാന്‍സിസ്റ്റര്‍ -കള്‍ക്ക് മുന്‍പുള്ള കണ്ടുപിടുത്തമയതിനാല്‍ രണ്ടു വാക്വം ട്യൂബുകള്‍ ഉപയോഗിച്ചാണ് അതിന്റെ മസ്തിഷ്കം (brain)നിര്‍മ്മിച്ചത്. അതിന്റെ പ്രവത്തനതത്വം ഒറ്റനോട്ടത്തില്‍ ലളിതമാണ്. ഒരു ചെറിയ മുച്ചക്ര വാഹനം പോലെയുള്ള കളിപ്പാട്ടം. കാണുമ്പോള്‍ ഒരു ഓട്ടോറിക്ഷ പോലെ. മുന്‍ചക്രം വശങ്ങളിലേക്ക് തിരിച്ചു ഇതു ദിശയിലേക്കും സഞ്ചരിക്കാന്‍ അതിനു കഴിയുമായിരുന്നു. മുന്‍പില്‍ ഒരു പ്രകാശ സംവേദിനി (light sensor - like photo transitor, LDR etc.) ഘടിപ്പിച്ചിരുന്നു.മുന്‍പിലെ പ്രകാശം നോക്കി പ്രകാശത്തിനു നേരെ നീങ്ങാവുന്ന രീതിയിലായിരുന്നു അതിന്റെ നിര്‍മാണം. ഇത്തരത്തിലുള്ള ചെറു റോബോട്ടുകള്‍ ഇന്ന് സുലഭമാണ്. അത്തരമൊന്നു സ്വന്തമായി ഉണ്ടാക്കാന്‍ ഇവിടം സന്ദര്‍ശിക്കുക. പക്ഷേ വാള്‍ടര്‍ അത് നിര്‍മ്മിച്ചത് എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. അക്കാലത്ത് മറ്റാരുടെയും ഭാവനയില്‍ അത്തരമൊന്നു ഉരുവായില്ല. ഇതുപോലുള്ള രണ്ടെണ്ണമാണ് വാള്‍ടര്‍ ഉണ്ടാക്കിയത്. ഒന്നിനെ എല്‍മര്‍ (Elmer) എന്നും രണ്ടാമത്തേതിനെ എല്‍സി (Elsie) എന്നും വിളിച്ചു. ഓരോ റോബോട്ടിന്റെയും പിന്‍ഭാഗത്ത് ഓരോ ബള്‍ബുകള്‍ ഘടിപ്പിച്ചു. സെന്‍സറിനും ബള്‍ബിനും മദ്ധ്യേ ഒരു മറ സ്ഥാപിച്ചിരുന്നതിനാല്‍ സ്വന്തം പ്രകാശം അതതു റോബോട്ടുകള്‍ക്ക് കാണാന്‍ സാധിക്കില്ല. പിന്നില്‍ പ്രകാശം പരത്തി അത് കാണാനാകാതെ പ്രകാശം തേടി നടക്കുന്ന രണ്ടു ചെറു വാഹനങ്ങളെയാണ് അവ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ കാണുക. എല്‍മറിനെയും എല്‍സിയെയും ആദവും ഹവ്വയും ആയാണ് വാള്‍ടര്‍ ഉപമിച്ചത് (ബൈബിളില്‍ ഭൂമിയിലെ ആദ്യത്തെ പുരുഷനും സ്ത്രീയുമായി ചിത്രീകരിക്കുന്നവരാണ് ആദവും ഹവ്വയും). അതിനുശേഷം രണ്ടു റോബോട്ടുകളും നിലത്തു വച്ചു പ്രവര്‍ത്തിപ്പിച്ചു. രണ്ടു പേരും പ്രകാശം തേടിനടന്നു. അവസാനം അവരിരുവരും കണ്ടുമുട്ടി. അനുരാഗ വിവശരായ കമുകീകമുകന്മാരെപ്പോലെ അവര്‍ നൃത്തം ചെയ്തു. അതിനെപ്പറ്റി വാള്‍ടര്‍ തന്റെ 'ജീവിക്കുന്ന മസ്തിഷ്കം' (The living brain) എന്നാ പുസ്തകത്തില്‍ എഴുതിയിരിക്കുന്നു: "ജീവനുള്ളവയെന്നു തോന്നുംവിധം അവ അലസസഞ്ചാരം നടത്തുകയും ചിലയ്കുകയും നൃത്തം ചെയ്യുകയും ചെയ്തു".
ബുദ്ധിയുള്ള ജീവികളുടെ ഒരു പ്രധാന ലക്ഷണമാണ് പരിസരബോധം (self awareness). എല്‍മര്‍ക്കും എല്‍സിക്കും ഒരു ചെറിയ അളവിലെങ്കിലും പരിസരബോധം കൈവരുന്നതിന്റെ ലക്ഷണങ്ങള്‍ കാണാന്‍ കഴിഞ്ഞുവെന്നു ഗ്രേ വാള്‍ടര്‍ വാദിച്ചു.
അതുപോലെ മറ്റൊരു കൗതുക നിര്‍മിതിയാണ് വൗകാന്‍സണിന്റെ താറാവ് (digesting duck). അതിനു യഥാര്‍ത്ഥ തറാവിനെപ്പോലെ തന്നെ ശബ്ദമുണ്ടാക്കാനും ചെറിയ ധാന്യമണികള്‍ ഭക്ഷിക്കാനും സാധിച്ചിരുന്നു. ഇതുപോലുള്ള 'ബുദ്ധിയുള്ള' യന്ത്രങ്ങള്‍ ഒരുപാടുണ്ട്. ഇതാ അവയിലെക്കൊരു വാതില്‍.