
അദ്ദേഹത്തിന്റെ ഉത്തരം നമുക്ക് പരിശോധിക്കാം. ആദ്യമായി 'യന്ത്രം'(machine) എന്നാല്‍ എന്താണ്? പണ്ട് മുച്ചിങ്ങയില്‍ ഈര്‍ക്കിലി കുത്തി കൈപമ്പരം ഉണ്ടാക്കി കളിച്ചിരുന്നത് ഓര്‍മയുണ്ട്. ആ കൈപമ്പരം മുതല്‍ കമ്പ്യൂട്ടര്‍ വരെ എല്ലാം എന്നെ സംബന്ധിച്ചിടത്തോളം യന്ത്രങ്ങളാണ്. കൈപമ്പരം പോലുള്ള കളിപ്പാട്ടങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല എന്ന് ഒറ്റവാക്കില്‍ ഉത്തരം പറയുമ്പോള്‍ കമ്പ്യൂട്ടര്‍ ചിന്തിക്കുമോ എന്ന് പെട്ടെന്ന് എനിക്ക് ഉത്തരം പറയാന്‍ കഴിയില്ല. ഒരുപാടു കാരണങ്ങളുണ്ട് എനിക്ക് പറയാന്‍. ഞാന്‍ ടൈപ്പ് ചെയ്യുമ്പോള്‍ കമ്പ്യൂട്ടര്‍ നല്ല ഒരു അദ്ധ്യാപകനെപ്പോലെ സ്പെല്ലിങ്ങും ഗ്രാമറും തിരുത്തുന്നു, ഞാന്‍ മറന്നു പോയവ ഓര്‍മിപ്പിക്കുന്നു, ഉപയോഗമില്ലെങ്കില്‍ തനിയെ shut-down ആകുന്നു....അങ്ങനെയങ്ങനെ. ഒരു ബുദ്ധിയുള്ള യന്ത്രത്തെപ്പോലെ തന്നെയാണ് ഈ പെരുമാറ്റം. യന്ത്രങ്ങളില്‍ കാലം ഉണ്ടാക്കിയ മാറ്റത്തില്‍ കൃത്രിമ ബുദ്ധിയുടെ ഏതൊക്കെയോ ചില മാനങ്ങള്‍ യന്ത്രങ്ങള്‍ക്കു കൈവന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.കമ്പ്യൂട്ടറില്‍ മാത്രമല്ല, നൂറ്റാണ്ടുകള്‍ക്കു മുന്‍പേയുള്ള പല യന്ത്രങ്ങളിലും അന്തര്‍ബോധത്തിന്റെ (consciousness) ചില അംശങ്ങള്‍ ഉണ്ടെന്നു ഈ രംഗത്തെ ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഇവയെപ്പറ്റി മറ്റൊരു പോസ്റ്റില്‍ ഞാന്‍ വിശദീകരിച്ചിട്ടുണ്ട്. അത്തരം ഒരു യന്ത്രത്തിന്റെ ഏറ്റവും പരിഷ്കൃത രൂപമാണ് കമ്പ്യൂട്ടര്‍.

ഒരു യന്ത്രത്തെയും മനുഷ്യനെയും രണ്ടു മുറികളിലായി ഇരുത്തുക. ഇനി മറ്റൊരാള്‍ വിധികര്‍ത്താവായി (judge) ഇവര്‍ രണ്ടു പേരോടും ഇവരെ നേരിട്ട് കാണാന്‍ കഴിയാത്ത മറ്റൊരിടത്ത് നിന്നുകൊണ്ട് ചോദ്യങ്ങള്‍ ചോദിക്കുന്നു. യന്ത്രവും മനുഷ്യനും ഏതൊക്കെ മുറികളിലാണ് എന്നത് വിധികര്‍ത്താവിനു അറിഞ്ഞുകൂടാ. വിധികര്‍ത്താവിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി യന്ത്രവും മനുഷ്യനും പറയുന്ന ഉത്തരങ്ങള്‍ പരിശോധിച്ച് അതില്‍ ഇതാണ് യന്ത്രം, ഏതാണ് മനുഷ്യന്‍ എന്ന് കൃത്യമായി പറയാന്‍ കഴിയാതെ വരുന്നുവെന്ന് കരുതുക. അപ്പോള്‍ യന്ത്രം മനുഷ്യനെപ്പോലെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്ന് മനസ്സിലാക്കാം.
പ്രോട്ടീന്‍ നിര്‍മിതമായ ജീവനുള്ള വസ്തുക്കള്‍ക്ക് മാത്രമേ ചിന്തിക്കാന്‍ കഴിയൂ എന്ന് തത്വശാസ്ത്രജ്ഞര്‍ക്കിടയില്‍ പരക്കെ ഒരു വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഇവയെല്ലാം ശരിയായി നിര്‍വചിക്കുന്നത് വരെ ഈ ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാന്‍ കഴിയില്ല.
No comments:
Post a Comment